ഷാരോൺരാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റിൽ
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകക്കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കഷായക്കുപ്പി കണ്ടെടുക്കാൻ ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കളിയിക്കാവിളയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.ഷാരോണിന് വിഷം നൽകിയ വിവരം മൂന്നാം ദിവസം ഗ്രീഷ്മ അമ്മയോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാൻ അമ്മ സിന്ധു, സഹോദരൻ നിർമ്മൽകുമാറിനൊപ്പം ചേർന്ന് തെളിവ് നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കീടനാശിനി കലർന്ന കഷായക്കുപ്പി വീട്ടിൽനിന്ന് അകലെയുള്ള കാടുനിറഞ്ഞ പ്രദേശത്ത് […]

