ശാന്തൻപാറയിലെ സിപിഐഎം പാർട്ടി ഓഫീസ് നിർമാണം; ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
ഇടുക്കി ശാന്തൻപാറ സിപിഐഎം പാർട്ടി ഓഫീസ് നിര്‍മ്മാണത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറിയായ സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു. മൂന്നാറിലെ ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ […]
