ഡോക്‌ടേഴ്‌സ് ദിനത്തിൽ അഞ്ചു തലമുറകൾ നീണ്ടു നിൽക്കുന്ന സൗഹൃദം പിരിയാതെ ഡോക്ടർമാരായ ശങ്കരനും യൂസഫും
സിബ്ഗത്തുള്ള കുന്ദമംഗലം ഡോക്‌ടേഴ്‌സ് ദിനത്തിൽ കഴിഞ്ഞ 50 വർഷമായി ഒന്നിച്ചു മുൻപോട്ട് പോകുന്ന രണ്ടു ഡോക്ടർമാരെ കുന്ദമംഗലം ന്യൂസ് ഡോട് കോമിലൂടെ പരിചയപെടുത്തുകയാണ്. നടുവണ്ണൂർ അരിക്കത്ത് സ്വദേശി ശങ്കരൻ, കോഴിക്കോട് പാവങ്ങാട് യൂസഫ് . രണ്ടാളും 1964 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഒന്നിച്ചു പഠിച്ചവരാണ് ഉറ്റ സുഹൃത്തുക്കൾ. പിന്നീട് 1970ൽ കോളേജ് പഠനം പൂർത്തികരിച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ ഇരു പേർക്കും ആ സൗഹൃദം പിരിയാൻ തോന്നിയില്ല. ഒരേ മേഖലയിൽ ഒന്നിച്ചു തന്നെ മുൻപോട്ട് പോകാമെന്നു […]