Entertainment News

കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

  • 24th September 2023
  • 0 Comments

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി […]

Kerala News

തന്റെ തോൽവി പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കും; സ്‌പീക്കർക്ക് മറുപടിയുമായി ഷാഫി പറമ്പിൽ

  • 14th March 2023
  • 0 Comments

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കൂടി സംരക്ഷിക്കാൻ ബാധ്യത ഉള്ള ആളാണ് സ്‌പീക്കറെന്ന് ഷാഫി പറമ്പിൽ എം.എൽ.എ .താൻ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണമെന്നും ഷാഫി [പറമ്പിൽ പറഞ്ഞു.‘ ഞങ്ങള്‍ കസേരയും കമ്പ്യൂട്ടറും തല്ലി പൊളിച്ചിട്ടില്ല. ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടല്‍ ഭയന്ന് പദവിയുടെ ഉത്തരവാദിത്തങ്ങള്‍ മറന്ന സ്പീക്കര്‍ പരാജയമാണോ എന്നത് അദ്ദേഹം ആത്മപരിശോധനം നടത്തണം’- ഷാഫി പറഞ്ഞു. […]

Kerala

നിയമസഭയിൽ പ്രതിഷേധം; രൂക്ഷ വിമർശനവുമായി സ്പീക്കർ

  • 14th March 2023
  • 0 Comments

തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ.കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തെ സംബന്ധിച്ച അടിയന്തര പ്രമേയം അവതരണാനുമതി നിഷേധിച്ചതിൽ നിയമസഭയിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെയാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും. എൻ.ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ പറഞ്ഞു.

Kerala News

പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയെന്ന് മുഖ്യമന്ത്രി ,ഷംസീറിനെ അഭിനന്ദിച്ച് വി ഡി സതീശനും

  • 12th September 2022
  • 0 Comments

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും.ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്നെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുന്‍ സ്‍പീക്കര്‍ എം ബി രാജേഷിന്‍റെ പ്രവര്‍ത്തനങ്ങളെയും വി ഡി സതീശന്‍ അഭിനന്ദിച്ചു. രാജേഷ് മികച്ച സ്പീക്കറായിരുന്നെന്നാണ് വി ഡി സതീശന്‍ […]

error: Protected Content !!