ബുംറയ്ക്ക് പകരം ട്വന്റി 20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കും
ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഇന്ത്യന്‍ ടീമിലിടം നേടി പേസ് ബൗളര്‍ മുഹമ്മദ് ഷമി.നേരത്തേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ഷമി.ബുമ്രയുടെ പകരക്കാരനായി ഷമി എത്തുമ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. […]