മറ്റൊരു സ്ത്രീയുമായി ബന്ധം ഷാക്കിറ – ജെറാർദ് പിക്കേ പ്രണയ ജോഡി വേർപിരിയുന്നു
പ്രശസ്ത പ്രണയ ജോടികളായ ലാറ്റിൻ അമേരിക്കൻ പോപ് ഗായിക ഷാക്കിറയും സ്പാനിഷ് ഫുട്ബോളർ ജെറാർദ് പിക്കേയും വേർപിരിയുന്നതായി റിപ്പോർട്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഷക്കീറ കണ്ടുപിടിച്ചതാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന് സ്പാനിഷ് മാധ്യമമായ എൽ പിരിയോഡിക്ക റിപ്പോര്‍ട്ടു ചെയ്തു.2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഇവർ 12 വർഷമായി ഒന്നിച്ചു കഴിയുന്നു. ഇതുവരെ വിവാഹിതരായിട്ടില്ലെങ്കിലും മിലൻ, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്.ഷക്കീറയുടെ സോഷ്യൽ മീഡിയാ പേജുകളും പിക്വെയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളില്ല. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും […]