കുടുംബ പ്രശ്‌നം; നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദിച്ചു; പരാതി
വളര്‍ത്തുമകള്‍ക്കെതിരെ പരാതിയുമായി നടി ഷക്കീല. വളത്തുമകളായ ശീതള്‍ തന്നെ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. തര്‍ക്കത്തില്‍ ഇടപെട്ട ഷക്കീലയുടെ അഭിഭാഷകയേയും ശീതള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയും ശീതളിനെതിരെ ചെന്നൈ കോയമ്പേട് പൊലീസില്‍ പരാതി സമര്‍പ്പിച്ചു. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല, സഹോദര പുത്രിയായ ശീതളിനെ വളരെ ചെറിയ പ്രായം മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്. ഷക്കീലയെ മര്‍ദിച്ച ശേഷം ശീതള്‍ വീടുവിട്ടിറങ്ങിയെന്നും കോടമ്പാക്കത്തുള്ള തന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ശീതളും മാതാവും സഹോദരിയും […]