Kerala News

ഒരു പാർട്ടിയിലും ചേർന്നിട്ടില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഷാജോണ്‍

  • 30th March 2021
  • 0 Comments

കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ഷാജോണ്‍ രംഗത്ത്.താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി.കഴിഞ്ഞ ദിവസമായിരുന്നു ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ കുടുംബത്തിന്റേ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാജോണ്‍ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍, മുകേഷ്, കൃഷ്ണകുമാര്‍, സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുള്ളതുകൊണ്ട് ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങള്‍ പ്രചരണത്തിനിറങ്ങിയിരുന്നു.

Entertainment

‘ബ്രദേഴ്സ് ഡേ’ ഓണത്തിന് തിയേറ്ററുകളിലെത്തും

  • 2nd September 2019
  • 0 Comments

പൃഥ്വിരാജ് നായകനായി കലഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ 4 നായികമാരാണ് ചിത്രത്തിലുള്ളത്. ജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ പ്രസന്ന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തിനോടൊപ്പം ചിത്രത്തിന്റെ രചന നിര്‍വഹിചിരിക്കുന്നതും കലഭവന്‍ ഷാജോണ്‍ തന്നെയാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ […]

error: Protected Content !!