Kerala News

ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്; ആശംസകള്‍ നേര്‍ന്ന് ശൈലജ ടീച്ചര്‍

  • 26th August 2022
  • 0 Comments

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നതിലെ സന്തോഷം പങ്കുവെച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം- ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥിനും ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ട്.കേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസില്‍ വേദനിക്കുന്നൊരോര്‍മയാണ്. ലിനിയുടെ […]

Kerala News

കെ.കെ ശൈലജ ടീച്ചര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരെ സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം

കെ.കെ ശൈലജ ടീച്ചര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരെ സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം. സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്നും മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ നിശ്ചയിച്ചെന്നും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചെന്നും […]

Kerala News

പോറ്റി വളര്‍ത്താന്‍ കൊണ്ടുവന്ന കുട്ടി പീഢനത്തിനിരയായ സംഭവം; വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി

  • 13th January 2021
  • 0 Comments

2015ല്‍ എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പോറ്റി വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒപ്പം കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പോറ്റി വളര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച […]

Health & Fitness Kerala News

‘സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തും’; കെ കെ ശൈലജ ടീച്ചര്‍

  • 3rd January 2021
  • 0 Comments

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ ഉണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനും ഈ […]

Kerala News

പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി

  • 19th December 2020
  • 0 Comments

അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2019ല്‍ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ മാത്രം ഏകദേശം 1500ലധികം അന്യസംസ്ഥാനക്കാര്‍ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തല്‍. അന്യസംസ്ഥാനക്കാരായ അനാഥരോ, ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി […]

തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ അംഗനവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

  • 18th December 2020
  • 0 Comments

സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ ഹാജരാകണം. എന്നാല്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, തുടങ്ങി അങ്കണവാടികള്‍ വഴി നടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കും. ഭവന സന്ദര്‍ശനം ഉച്ചയ്ക്ക് ശേഷം നടത്തണം. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍. കൊവിഡ് […]

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്കു കൂടി ദേശീയ അംഗീകാരം; മികച്ച പ്രഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12ഉം കേരളത്തില്‍

  • 21st November 2020
  • 0 Comments

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ […]

ഇന്ന് ലോക സി.ഒ.പി.ഡി ദിനം; കോവിഡ് കാലത്ത് സി.ഒ.പി.ഡി. ഏറെ ശ്രദ്ധിക്കണമെന്ന് ഷൈലജ ടീച്ചര്‍

  • 18th November 2020
  • 0 Comments

കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി. ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 65 ദശലക്ഷം ആള്‍ക്കാര്‍ സി.ഒ.പി.ഡി. രോഗബാധിതരാണ്. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും സാധിക്കും. സി.ഒ.പി.ഡി. രോഗികളില്‍ കോവിഡ് പിടിപെട്ടാല്‍ മാരകമാകാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാ സി.ഒ.പി.ഡി. രോഗികളും കോവിഡ് പ്രതിരോധ […]

മാതൃവന്ദന യോജന പദ്ധതിയ്ക്ക് 13.22 കോടി രൂപ അനുവദിച്ചു

  • 2nd November 2020
  • 0 Comments

പദ്ധതിയിലൂടെ ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം 5.51 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 226.47 കോടിയുടെ ധനസഹായം വിതരണം ചെയ്തു ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന വിഹിതമായ 13.22 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് അമ്മമാര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷം ഇതുവരെ 64,239 അമ്മാര്‍ക്ക് […]

കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ ശബ്ദത്തിന്റെ ലോകത്തേക്ക്; ‘ശ്രവണ്‍’ പദ്ധതി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • 30th October 2020
  • 0 Comments

കേള്‍വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതി നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ നവംബര്‍ ഒന്നിന് രാവിലെ 11.45ന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുക. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് […]

error: Protected Content !!