Kerala News

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം വരും ദിവസങ്ങൾ നിർണായകം ആരോഗ്യമന്ത്രി കെ കെ ശൈലജ

  • 27th September 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്.പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചത്. ആകെ ഒരു ലക്ഷത്തി […]

Kerala

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്ന് : കെ.കെ ശൈലജ

  • 10th July 2020
  • 0 Comments

തിരുവനന്തപുരം: പൂന്തുറയിൽ ഇതരസംസ്ഥാനക്കാരിൽ നിന്നാണ് രോഗം പടർന്നതെന്ന് ആരോ​ഗ്യമന്ത്രി. ഇതു മൂലമാണ് കോവിഡ് സൂപ്പർ സ്പ്രെഡുണ്ടായതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ ഇതര സംസ്ഥാനത്തിൽ നിന്നെത്തുന്നവരോട് ഇടപ്പെടുമ്പോൾ ശ്രദ്ധ വേണമെന്നും മന്ത്രി സൂചിപ്പിച്ചു. അതേ സമയം പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ആലോചന. പരമാവധി വീടുകളിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോ​ഗവ്യാപനമുണ്ടായോ […]

News

ഷൈലജ ടീച്ചര്‍ നിര്‍ദേശിച്ചു; അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് ആസ്റ്റർ മിംസ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കിയും,ആന്‍ജിയോഗ്രാഫി പരിശോധന സൗജന്യമാക്കിയും സാധാ ജനവിഭാഗങ്ങൾക്ക് സഹായമാവുകയാണ് സ്ഥാപനം അടിയന്തരമായി അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവരും എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവരുമായ നിര്‍ധനരായ രോഗികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദ്ദേശം പരിഗണിച്ച് പ്രത്യേക നിരക്കില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കാനാണ് കോഴിക്കോട് […]

Kerala

അവിനാശിയിലെ അപകടം; പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

  • 20th February 2020
  • 0 Comments

തമിഴ്‌നാട് കോയമ്പത്തൂരിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 20 ആംബുലന്‍സുകള്‍ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ചീഫ്‌സെക്രട്ടറി തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം […]

error: Protected Content !!