മിനിസ്റ്റേഡിയം ഗെയിംസ് പാര്‍ക്ക് ആക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
കുന്നമംഗലം ; വര്ഷങ്ങളായി കായിക പ്രേമികള്‍ ആഗ്രഹിക്കുന്ന കുന്നമംഗലം ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയം ഗെയിംസ് പാര്‍ക്ക് ആക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്് തുടക്കം കുറിച്ചു, 50ലക്ഷം രൂപയാണ് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയത്, ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അടുത്ത ഘട്ടത്തില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത ഫുട്‌ബോള്‍ ഗ്രൗണ്ട് വിപുല പെടുത്താനും, അത്ലറ്റിക് ട്രാക്, വോളിബാള്‍ കോര്‍ട്ട്, ഷെട്ടില്‍ കോര്‍ട്ട്, ജമ്പിങ് പിറ്റ്, സ്റ്റേഡിയത്തിലേക്കുള്ള റോഡ് എന്നിവ ഉണ്ടാകുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജവളപ്പില്‍ അറിയിച്ചു.