ജഹാംഗീര്‍പൂര്‍ മോഡല്‍; ഷഹീന്‍ബാഗിലും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിയൊഴുപ്പിക്കല്‍, പ്രതിഷേധം
ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിയൊഴുപ്പിക്കാനുള്ള നീക്കവുമായി ഡല്‍ഹി കോര്പ്പറേഷന്. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വന്‍ സന്നാഹവുമായി സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ഡല്‍ഹി പോലീസും നിലയുറപ്പിച്ചതോടെ ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രദേശവാസികളും ആംആദ്മി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പത്ത് ദിവസം നീണ്ടു നില്ക്കുന്ന കൈയേറ്റ നിര്‍മാര്‍ജ്ജന പദ്ധതിയാണ് കോര്പ്പറേഷന് തയ്യാറാക്കിയിരിക്കുന്നത്. ശനിയാഴ്ച കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മതിയായ സുരക്ഷ സേനയില്ലാത്തതിനാല്‍ അധികൃതര്‍ പിന്മാറുകയായിരുന്നു. ഇന്ന് […]
