News

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിക്ക് കോവിഡ്

  • 13th June 2020
  • 0 Comments

പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്ക് കൊവിഡ്. വ്യാഴാഴ്ച മുതല്‍ ചില ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. പെട്ടെന്ന് രോഗം ഭേദമാകാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണം. എന്ന് അഫ്രീദി ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്ററാണ് അഫ്രീദി. നേരത്തെ തൗഫീഖ് ഉമറിനും സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. അഫ്രീദി ഫൗണ്ടേഷന്‍ വഴി താരം കൊവിഡ് കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു.

error: Protected Content !!