ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം; മുസ്ലിം ലീഗ് ഉപവാസം തുടരുന്നു
കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉപവാസം ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എന്‍.സദക്കത്തുള്ള, എം.കെ മുഹമ്മദ്, എം.വി ബൈജു, എന്‍.എം യൂസഫ്, എന്നിവരാണ് ഉപവാസമിരിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച ഉപവാസം രാത്രി 8 മണിക്കാണ് അവസാനിക്കുക. പി.കെ ഫിറോസ്, യു.സി രാമന്‍, ധനീഷ് ലാല്‍, ആഷിഖ് ചെലവൂര്‍, ഷറഫുന്നീസ ടീച്ചര്‍, ശ്യാം സുന്ദര്‍, ഇ.പി ബാബു എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് പ്രസംഗിച്ചു.
