നിയമന വിവാദം; തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ. എൻ ഷംസീറിന്റെ ഭാര്യ
നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എ. എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഡോ. ഷഹല. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് ഷഹല പറഞ്ഞു. വിവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഷഹല പറഞ്ഞു. ജോലിക്ക് അപേക്ഷിച്ചത് അർഹതയുള്ള യോഗ്യതയുള്ളതിനാലാണ്. എംഎൽഎയുടെ ഭാര്യയായതിനാലാണ് തന്നെ വേട്ടയാടുന്നത്. വ്യക്തിഹത്യ നൽകുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും ഷഹല പറഞ്ഞു. കോടതിയിൽ വിശ്വസിച്ചു പോയി എന്നതാണ് താൻ ചെയ്ത തെറ്റ്. ആരാണോ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവർക്കൊപ്പമാണ് കോടതിയെന്ന് മനസിലായെന്നും ഷഹല വിശദീകരിച്ചു