ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയര്‍ത്തിയ ആള്‍ പിടിയില്‍
റായ്പുര്‍: ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനു നേരെ വധഭീഷണി ഉയര്‍ത്തിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശി ഫൈസന്‍ ഖാനെ ഇയാളുടെ വീട്ടില്‍നിന്നാണ് പൊലീസ് പിടികൂടിയത്. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങില്‍നിന്ന് സല്‍മാന്‍ ഖാന് നിരന്തരം ഭീഷണി ഉയരുന്നതിനിടെയാണ് കിങ് ഖാനെ അപായപ്പെടുത്തുമെന്ന് പൊലീസിന് ഫോണ്‍ കാള്‍ വന്നത്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാള്‍ വന്നത്. ഫോണ്‍ […]