‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിനു പിന്നില്‍ അടിമുടി സിപിഎമ്മുകാര്‍; തെറ്റ് തിരുത്താന്‍ തയാറാകണം; ഷാഫി പറമ്പില്‍
വടകര: ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് വടകര മണ്ഡലത്തിലുണ്ടായ കാഫിര്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.പി. സത്യം തെളിയുന്നതില്‍ സന്തോഷമെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാഫിര്‍ വിവാദത്തെ കുറിച്ച് ഹൈകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഷാഫി. സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ അടിമുടി സി.പി.എം പ്രവര്‍ത്തകരാണ്. സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച മുഴുവന്‍ ആളുകളും തെറ്റ് തിരുത്താന്‍ തയാറാകണം. സ്‌ക്രീന്‍ ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും ഷാഫി വ്യക്തമാക്കി. […]