Kerala News

ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ്; കെ.എസ്.ആര്‍.ടി.സിക്ക് 18.50 കോടിയുടെ നഷ്ടം

  • 29th December 2020
  • 0 Comments

ശബരിമല മണ്ഡല ഉത്സവകാലത്ത് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത് 18.50 കോടിയുടെ വരുമാന നഷ്ടം. ശബരിമല നട തുറന്നതുമുതല്‍ ഈ മാസം 26ന് മണ്ഡലപൂജ സമാപിക്കുന്നതുവരെ നടത്തിയ സ്‌പെഷല്‍ സര്‍വിസിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത് 10 ലക്ഷത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് മാത്രം 18.64 കോടി വരുമാനം ലഭിച്ചിരുന്നു. പ്രധാന ഡിപ്പോകളും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷം പ്രതിദിനം എണ്ണൂറോളം ബസുകള്‍ പമ്പ സര്‍വിസ് നടത്തിയിരുന്നു. പുറമെ നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസും. എന്നാല്‍, ഇത്തവണ സര്‍വിസുകള്‍ നാമമാത്രമായി. […]

ശബരിമല; കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രിംകോടതിയിൽ

  • 24th December 2020
  • 0 Comments

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിൽ സർക്കാർ ഹർജി സമർപ്പിച്ചു. വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാരകരുടെ എണ്ണം വർധിപ്പിക്കണമെന്ന ഉത്തരവിട്ടതെന്ന് സർക്കാർ ഹർജിയിൽ ആരോപിക്കുന്നു. നിലവിൽ ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരും ഉൾപ്പെടെ ശബരിമലയിൽ 250 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് പൂർണമായും നിർമാർജനം ചെയ്യാൻ കഴിയാത്ത സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് സർക്കാറിന്റെ വാദം. തിങ്കൾ മുതൽ വെള്ളിവരെ 2000 പേരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേരെയും പ്രവേശിപ്പിക്കാമെന്ന ഉന്നതതല […]

ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചില്ല; ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതി നൽകില്ല

  • 20th December 2020
  • 0 Comments

ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതി നൽകില്ല. 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകാത്തതിനാലാണ് ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല.കൊവിഡ് സാഹചര്യം നിലനിൽക്കെ ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ശബരിമല ദർശാനുമതി നൽകിയിട്ടുള്ളു. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി. അതേസമയം, ശബരിമലയിലെ ജീവനക്കാർക്കും പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ച […]

ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനം നടത്താം

  • 17th December 2020
  • 0 Comments

ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി.എന്നാൽ കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനമെടുത്തു.

Kerala News

അധികാരത്തിലെത്തിയാല്‍ ഓര്‍ഡിനന്‍സ് വഴി ശബരിമല യുവതീപ്രവേശനം തടയുമെന്ന് എം എം ഹസ്സന്‍

  • 9th December 2020
  • 0 Comments

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസ്സന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയോട് വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു. ‘ഞാന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണ്. സമുദായ സൗഹാര്‍ദം പറയുന്ന വിജയരാഘവന് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയോട് മുന്നണിയോട്, വിശ്വാസ സംരക്ഷണത്തിനായി ഒരു നിയമം […]

ശബരിമല ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് 12 മണി മുതൽ

ശബരിമലദർശനത്തിനായി കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് അനുമതി. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം.അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. മണ്ഡല- മകരവിളക്ക് ശേഷിക്കുന്ന ദിവസങ്ങളില്‍ രണ്ടായിരം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. വെര്‍ച്വല്‍ ക്യൂ സംവിധാനം […]

ശബരിമലയിൽ ദേവസ്വം മരാമത്തിലെ ഓവർസിയർക്ക് കോവിഡ്

  • 26th November 2020
  • 0 Comments

ശബരിമലയിൽ വീണ്ടും കൊവിഡ് . സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്ഥിരീകരിച്ചത്.പമ്പയിൽ നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് രോഗം സ്ഥിരീകരിച്ചത്. ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് […]

ശബരിമല നട നാളെ തുറക്കും; ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച മുതല്‍

  • 14th November 2020
  • 0 Comments

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഞായറാഴ്ച വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ചിത്തിരആട്ടവിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിനാണ് നട അടച്ചത്. ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ […]

ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേർക്ക് തീർത്ഥാടനത്തിന് അനുമതി

തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കും.ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വാരാന്ത്യങ്ങളിൽ രണ്ടായിരം പേരെ അനുവദിക്കുന്നതിനും തീരുമാനമായത്. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക.അതേസമയം, പ്രവേശനത്തിന് അനുമതി നൽകുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്നാണ് തീരുമാനം.

Kerala

ശബരിമല മകരവിളക്ക്:നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി വിധി

  • 21st October 2020
  • 0 Comments

ശബരിമല മണ്ഡലകാല – മകരവിളക്ക് തീർത്ഥാടനത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി വിധി. ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാം. എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും കോടതി നിർദേശിച്ചു. നിലയ്ക്കൽ ബേസ് ക്യാമ്പായി തുടരുമ്പോൾ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമെന്ന് കോട തി വിമർശിച്ചു. ബേസ് ക്യാമ്പിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിതല കമ്മിറ്റിയിൽ ദേവസ്വം ബോർഡ് പ്രതിനിധിയില്ലാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു . ഭക്തരുടെ പ്രശ്‌നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ടത് ദേവസ്വം ബോർഡാണ്. […]

error: Protected Content !!