Kerala kerala

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകന്‍ മരിച്ചു

  • 20th October 2024
  • 0 Comments

പത്തനംതിട്ട: പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Kerala

മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

  • 11th January 2023
  • 0 Comments

മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. വ്യാഴാഴ്ചയോടെ ഒരുക്കങ്ങൾ പൂർത്തീകരിക്കും. പാതയോരത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ചും ഉണങ്ങിയ പുല്ലിന് തീയിട്ടും പാതയിലെ തടസ്സങ്ങൾ നീക്കിയിട്ടുണ്ട്. ബാരിക്കേഡുകളുടെ നിർമാണവും ഇന്ന് പൂർത്തിയാകും. ലൈറ്റ് സംവിധാനം ഒരുക്കുന്നതും അവസാന ഘട്ടത്തിലാണ്. സത്രം മേഖലയിൽ ആൾമറയില്ലാത്ത കിണറുകളുള്ളതായി അഗ്നിരക്ഷാ വിഭാഗം അറിയിച്ചതിനെത്തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള്ള കിണറുകൾക്ക് അടിയന്തരമായി മറയുണ്ടാക്കുന്നതിന് നോട്ടീസ് അയക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. ജീവനക്കാരെ ഡ്യൂട്ടിക്ക് വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് നൽകിയതായും […]

Kerala

ശബരിമലയിൽ കയറ്റത്തിനിടെ മരിച്ചത് 24 പേർ; അതിൽ 23 പേര്‍ക്കും ഹൃദയാഘാതം

  • 21st December 2022
  • 0 Comments

പത്തനംതിട്ട: ഈ മണ്ഡലകാലത്ത് ഇതുവരേയും ശബരിമലയില്‍ ഹൃദയാഘാതം മൂലം മരിച്ചത് 23 പേരെന്ന് റിപ്പോര്‍ട്ട്. 35 ദിവസത്തിനുള്ളിലാണ് 24 പേര്‍ മരണപ്പെട്ടത്. അതില്‍ 24 പേര്‍ക്കും ഹൃദയാഘാതമായിരുന്നു മരണകാരണം.കുത്തനെ കയറ്റമുള്ള നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവില്‍ 106 പേരാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡിന് ശേഷം ശ്വാസതടസം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് അനുഭവപ്പെടുന്നത്. അതേസമയം […]

Kerala

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നു

  • 14th December 2022
  • 0 Comments

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറച്ച് കൊണ്ടു പോകുന്നു. കയറു കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നത്. തീർഥാടകരെ സീറ്റിങ് കപ്പാ സിറ്റിയിൽ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിർദേശം അട്ടിമറിക്കുകയാണ്. അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ […]

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും:മുഖ്യമന്ത്രി

  • 12th December 2022
  • 0 Comments

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ദ്ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് […]

Kerala

ശബരിമലയിലെ തിരക്ക്; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും, ദിവസേന 85000 മതിയെന്ന് പോലീസ്

  • 12th December 2022
  • 0 Comments

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തീർഥാടകരുടെ പരമാവധി എണ്ണം 85,000 ആക്കി നിജപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഒരു ദിവസം ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സന്നിധാനം പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് എഡിജിപിയ്ക്ക് കൈമാറിയിരുന്നു. അതേസമയം തിരക്ക് നിയന്ത്രിക്കാൻ ഒരു മണിക്കൂർ ദർശനസമയം കൂട്ടിയ വിവരം ദേവസ്വം ബോർഡ് പ്രസിഡന്റ് കോടതിയെ അറിയിക്കും. ശബരിമലയിലെ […]

Kerala

ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം; രജിസ്റ്റർ ചെയ്ത 41 കേസുകൾ പിൻവലിച്ച് സർക്കാർ

  • 7th December 2022
  • 0 Comments

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ 41 കേസുകൾ പിൻവലിച്ചെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. പൊലീസ് എടുത്ത നിസാര കേസുകൾ പിൻവലിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിച്ചത്. ആകെ 2656 കേസുകളാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപ പത്രം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുവാൻ ഒരു വർഷം മുൻപ് തീരുമാനമെടുത്തെങ്കിലും നടപടിയുണ്ടായിരുന്നില്ല. പൊതുമുതൽ […]

Kerala News

ദേവസ്വം ബോർഡ് പരിഗണന നൽകേണ്ടത് തീർത്ഥാടകർക്ക്; സ്വകാര്യ കമ്പനിയുടെ ‘ഹെലികോപ്റ്റർ’ പരസ്യത്തിനെതിരെ ഹൈക്കോടതി

  • 6th December 2022
  • 0 Comments

ശബരിമലയിലേക്ക് ഹെലികോപ്റ്ററിൽ വരുന്നവർക്ക് പ്രത്യേക പരിഗണന നല്കനാകില്ലെന്ന് കോടതി.ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് പരിഗണന നൽകേണ്ടത് തീർത്ഥാടകർക്കെന്ന് പറഞ്ഞ കോടതി ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് വ്യക്തമാക്കി. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. ഹെലികോപ്റ്റർ വഴി വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാകില്ല. ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിൽ നിന്നും നിലയ്ക്കൽ […]

Kerala News

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച;ദ്വാരപാലക ശില്പങ്ങള്‍ നനയുന്നു സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും

  • 26th July 2022
  • 0 Comments

ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി.വെള്ളം കഴുക്കോലിലൂടെ ദ്വാരക പാലക ശില്‍പങ്ങളിൽ പതിക്കുന്നത് കണ്ടതോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രി, തിരുവാഭരണ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിൽ ആകും നടപടികൾ. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും എന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചു.

Kerala News

ശബരിമല വിർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡിന് കൈമാറും

  • 11th July 2022
  • 0 Comments

ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്.സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. വിർച്വൽ ക്യൂവിന് ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവർക്ക് ആവശ്യമായ പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും നൽകും. പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ […]

error: Protected Content !!