ലൈംഗീക അധിക്ഷേപം; ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ
ലൈംഗീക അധിക്ഷേപം നടത്തിയെന്ന വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിൽ ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനമായി. വൈസ് പ്രിൻസിപ്പാൾ ലൈംഗീക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നുഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കോളേജിൽ നടക്കുന്നതെന്നും ‘മാലാഖ’ എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ […]