ആലപ്പുഴ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്;നിഖില്‍ തോമസ് പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാര്‍ശയിലെന്ന് കോളേജ് മാനേജർ
എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബി.കോം ജയിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്.എം. കോളേജില്‍ എം. കോമിന് ചേര്‍ന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി കോളേജ് മാനേജര്‍. നിഖിൽ പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാർശയിലൂടെയാണെന്ന് കോളേജ് മാനേജർ ഹിലാൽ ബാബു പറഞ്ഞു.സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആരാണ് നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മാനേജര്‍ തയാറായില്ല. ‘പൊളിറ്റിക്കലായിട്ടുള്ള, വേറെ ചില ആളുകളുടെ ശുപാര്‍ശയില്‍ […]
