ഐസിയു പീഡനക്കേസ്; പ്രതിയുടെ സസ്പെൻഷൻ നീട്ടി
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് പ്രതി എം. എം.ശശീന്ദ്രൻറെ സസ്പെൻഷൻ നീട്ടി.സസ്പെൻഷൻ കാലാവധി നാളെ അവസാനിക്കാനിരിക്കെ ആണ് നടപടി. ഡിഎംഇയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്ഗൈനക്കോളജിസ്റ്റിനെതിരായ അതിജീവിതയുടെ പരാതി കഴിഞ്ഞ ദിവസം അന്വേഷണ സംഘം തള്ളിയിരുന്നു. അതിജീവിതയുടെ ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് അന്വേഷണ റിപ്പോർട്ട്. അതിജീവിത സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആയിരുന്നു അന്വേഷണം.
