Kerala News

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചു;ജയിലിലായ പ്രതി പുറത്തിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

  • 17th October 2022
  • 0 Comments

പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും പീഡനക്കുറ്റത്തിന് അറസ്റ്റിൽ.ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്ന ഇയാൾ പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്.സംഭവത്തിൽ പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.ഒക്ടോബര്‍ 11-ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് […]

Kerala News

തന്നെ ചുംബിക്കാൻ ശ്രമിച്ചു; വിജയ് ബാബുവിനെതിരെ ലൈംഗീക പീഡനാരോപണവുമായി മറ്റൊരു യുവതിയും രംഗത്ത്

  • 29th April 2022
  • 0 Comments

നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ പീഡനാരോപണവുമായി വേറെയൊരു യുവതി കൂടി രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചക്കെത്തിയപ്പോൾ തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2021 നവംബർ മാസത്തിലാണ് സംഭാവമുണ്ടായതെന്ന് ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന വുമണ്‍ എഗെയ്ന്‍സ്റ്റ് ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി പറഞ്ഞു. സിനിമാ ചര്‍ച്ചകള്‍ക്കിടെ മദ്യലഹരിയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. വിജയ് ബാബുവിനെതിരെ മറ്റൊരു നടി പീഡന പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് തുറന്നു പറച്ചിലെന്നും സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ […]

Kerala News

ആന്തരിക അവയവങ്ങള്‍ക്ക് സാരമായ പൊള്ളൽ;ഗര്‍ഭം അലസിപ്പിക്കാന്‍ പീഡനം,സംസാരശേഷി നഷ്ടപ്പെട്ടു ഭർതൃപീഡനകേസ് അന്വേഷണം ഏറ്റെടുത്ത് സിബിഐ

  • 27th March 2022
  • 0 Comments

കാനഡയിൽ വച്ച് ഭാര്യയ്ക്ക് രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സിബിഐ അന്വേഷിക്കും.ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണംസിബിഐ ഏറ്റെടുത്തത്. 2020ലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടു എന്ന് കാണിച്ച് പൊലീസീല്‍ പരാതി നല്‍കിയത്. തുടക്കം മുതൽ തന്നെ പൊലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞ യുവതി ഭർത്താവിനൊപ്പം […]

Kerala News

അധ്യാപികക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; പരാതി കേൾക്കാതെ കണ്ടക്ടര്‍

  • 6th March 2022
  • 0 Comments

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് സ്വദേശിനിയായ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞദിവസം തിരുവനന്തപുരം- കോഴിക്കോട് ബസില്‍ വച്ചായിരുന്നു സംഭവം. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴാണ് സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞു. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഒര് അക്ഷരം പോലും പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക അധ്യാപിക ഫേസ്ബുക്ക് […]

Kerala News

ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

  • 26th August 2021
  • 0 Comments

മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ലൈംഗിക ചുവയോടെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താനും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് […]

Kerala News

സ്ത്രീവിരുദ്ധ പരാമര്‍ശം; എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • 17th August 2021
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം വനിതാകമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനാല്‍ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. ആരോപണവിധേയരായ […]

error: Protected Content !!