കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം, ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്
കെഎസ്ആർടി സി ബസിൽ യാത്രക്കാരിക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തിൽ കണ്ടക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് ബാധ്യതയുണ്ടെന്നും കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.കെ എസ് ആർ ടി സി കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി അതിക്രമത്തിൽ പ്രതികരിച്ച അധ്യാപികയെ അഭിനന്ദിച്ചു. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആർ ടി സി ബസിൽ വെച്ച് അതിക്രമത്തിനിരയായത്. […]
