Kerala

വീട്ടുമുറ്റത്ത് നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി മുൻ സഹപാഠി

  • 18th November 2022
  • 0 Comments

തൃശൂർ: വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. മുഖ്യപ്രതിയായ അന്തിക്കാട് സ്വദേശി ആരോമലിനെ പൊലീസ് തെരയുകയാണ്. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ ആണ് മുൻ സഹപാഠിയായ ആരോമൽ കാറിൽ എത്തി തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് തൃശൂർ നഗരത്തിൽ ഇറക്കിവിട്ട യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഷെറിനെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാർ ഏർപ്പാടാക്കി കൊടുത്ത കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്ത ഷെറിൻ ഒരുപാട് വാഹനത്തട്ടിപ്പ് കേസുകളിലും പ്രതിയാണ്. യുവതിയെ […]

Kerala

കാസർകോഡ് വിവാഹവാഗ്ദാനം നൽകി 17 കാരിക്ക് പീഡനം; കാമുകനടക്കം 13 പേർക്കെതിരെ കേസ്‌

  • 3rd November 2022
  • 0 Comments

കാസർകോഡ്: വിവാഹവാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച കേസിൽ കാമുകനടക്കം 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ നിയമ പ്രകാരം കാസർകോഡ് വനിത പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ കാമുകൻ വിദ്യാനഗറിലെ അറഫാത്താണ് വിവാഹ വാഗ്ദാനം നൽകി ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാസർകോഡിന് പുറമെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് കാമുകന്റെ നാല് സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ജൂലൈ 31 ന് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി […]

Kerala

ലൈംഗിക പീഡന കേസ്; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി സിവിക് ചന്ദ്രൻ

  • 25th October 2022
  • 0 Comments

കൊച്ചി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജ്യാമ്യാപേക്ഷ നൽകുന്ന പക്ഷം അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും […]

Kerala News

എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ല;നടപടി ഉണ്ടാകുമെന്ന് കെ സുധാകരൻ

  • 14th October 2022
  • 0 Comments

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്നും ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുന്നപ്പിള്ളിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി.ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. ആരോപണം ശരിയാണോ തെറ്റാണോ എന്ന് പൊലീസ് അന്വേഷണമാണ് വ്യക്തമാക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ പറഞ്ഞു.എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല.വിശദീകരണം വൈകിയാൽ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. […]

Kerala

നടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • 29th September 2022
  • 0 Comments

കോഴിക്കോട്: സിനിമയുടെ പ്രചരണത്തിനായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ നടിമാർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്. സിനിമാ നിർമാതാവിന്റേയും നടിമാരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ പൊലീസ് സംഘടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് നടിമാരും അറിയിച്ചിട്ടുണ്ട്. രണ്ട് നടിമാരുടെ പരാതിയിൽ വ്യത്യസ്ത […]

National News

പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കരുത്,അതിജീവിതയെ മാനസികമായി തളർത്തരുത്;സുപ്രീം കോടതി

  • 12th August 2022
  • 0 Comments

ലൈംഗീക പീഡന കേസുകളിലെ വിചാരണ അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി.മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ […]

National News

പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

  • 30th July 2022
  • 0 Comments

പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച കായിക അധ്യാപകനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ കായിക അധ്യാപകന്‍ വാല്‍പാറ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണു വാല്‍പാറ സ്വദേശി പ്രഭാകരന്‍ സുഗുണപുരം സ്‌കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ […]

Kerala News

നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് 16 കാരന്‍, സഹായിച്ചത് പതിനാറുകാരന്റെ അമ്മയുടെ സുഹൃത്ത്,ബന്ധുവും പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് പിടികൂടിയത. 16-കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിനാണ് സന്തോഷിനെ പിടികൂടിയത്. പെണ്‍കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.വ്യാഴാഴ്ചയാണ് പിഡനം നടന്നത്. സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി […]

Entertainment News

വിജയ്ബാബു നാളെ ​ഹാജരാകണം, ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്

നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്.വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാ​ഗരാജു പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്.ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ […]

Kerala News

ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു;സാവകാശം തേടി മെയിലയച്ചു നല്‍കില്ലെന്ന് പൊലീസ്

ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു. പോലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി.അതേസമയം, വിജയ് ബാബുവിന് സാവകാശം നല്‍കാനാവില്ല എന്നാണ് പൊലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇപ്പോൾ എവിടെയാണുള്ളത് എന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്.ഇക്കഴിഞ്ഞ 24-നാണ് ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.

error: Protected Content !!