Kerala News

സെസി സേവ്യരുടെ ജാമ്യാപേക്ഷ തള്ളി; എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

  • 28th April 2023
  • 0 Comments

21 മാസം ഒളിവിൽ കഴിഞ്ഞ് കഴിഞ്ഞ ദിവസം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ വ്യാജ അഭിഭാഷക സെസി സേവ്യരുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്ത ശേഷമാകും മറ്റു നടപടികൾ. ഐ.പി.സി. 417, 419, 420 എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എൽ.എൽ.ബി പാസാകാത്ത സെസി സേവ്യർ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്. […]

Kerala News

മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ല; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍

  • 29th July 2021
  • 0 Comments

അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും, തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും, സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പറഞ്ഞു. ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിന്ന കേസുകൾ. സെസിയുടെ തട്ടിപ്പ്​ കണ്ടെത്തിയ ബാർ അസോസിയേഷൻ തുടർ നടപടിയെടുത്ത് പുറത്താക്കി, തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു.എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് […]

error: Protected Content !!