National

സാമ്പത്തിക മാന്ദ്യം; ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യത്തിനെത്തുടര്‍ന്ന ജി.എസ്.ടിയില്‍ സെസ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. അഞ്ച് ശതമാനത്തിന് മുകളിലുള്ള ജി.എസ്.ടി വരുമാനത്തില്‍ ദുരന്തനിവാരണ സെസ് ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും. നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാനിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കുകളെ തള്ളുന്നതാണ് […]

National News

സാമ്പത്തിക പാക്കേജ് അവസാന ഘട്ടം ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ : സംസ്ഥാനത്തിന്റെ വായ്പ പരിധി ഉപാധിയോടെ 5% ശതമാനമായി വർധിപ്പിച്ചു

ന്യൂ ഡൽഹി : സാമ്പത്തിക പാക്കേജ് അവസാന ഘട്ടം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാന 7 മേഖലയെ ഉൾപ്പെടുത്തി അഞ്ചാം ഘട്ട പ്രഖ്യാപനം. ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ വാചകങ്ങളാണ് പ്രഖ്യാപനത്തിന്റെ മുദ്രവാക്യമായ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. രാജ്യം നിർണായക ഘട്ടത്തിലെന്നും, പ്രതി സന്ധി ഘട്ടങ്ങളെ അവസരമായി കാണണമെന്നും പ്രധാന മന്ത്രി നിർദേശിച്ചതായി അറിയിച്ചു. നിലവിൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് പണം നേരിട്ടെത്തിച്ചെന്നും.ദുരിത സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ […]

error: Protected Content !!