കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടൻ രവി വള്ളത്തോള്‍ അന്തരിച്ചു
ടി എൻ ഗോപിനാഥൻ നായരുടെ മകനും പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനുമായ ചലച്ചിത്ര- സീരിയല്‍ നടൻ രവി വള്ളത്തോള്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖകാരണം കുറച്ച് നാളായി അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ അഭിനേതാവാകുന്നത്. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു […]
