bussines

സെന്‍സെക്‌സ് 73,000 പോയിന്റ് കടന്നു; ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

  • 15th January 2024
  • 0 Comments

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്‌സ് ആദ്യമായി 73,000 പോയിന്റ് കടന്നു. 481 പോയിന്റ് നേട്ടത്തോടെ 73,049 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 133 പോയിന്റ് ഉയര്‍ന്ന് 22,028 ലും വ്യാപാരം തുടങ്ങി.ഐടി കമ്പനികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയതോടെയാണ് ഓഹരി വിപണിയിലും നേട്ടം പ്രതിഫലിച്ചത്. മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്ന മാന്ദ്യത്തെ മറികടന്നാണ് ഈ നേട്ടം.

error: Protected Content !!