പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ സഹായം അഭ്യർത്ഥിച്ച് യു സി രാമൻ മുഖ്യമന്ത്രിക്ക് കത്തയച്ചു
കുന്ദമംഗലം :പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ സൗജന്യ ഇൻഷുറൻസ് സുരക്ഷയും മറ്റാനുകൂല്യവും അനുവദിക്കണമെന്നാവിശ്യപ്പെട്ട് മുൻ എം എൽ എ യു സി രാമൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. മാധ്യമ പ്രവർത്തകർക്ക് സർക്കാർ സൗജന്യ ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കുന്നതിനൊപ്പം ഒരു മാധ്യമ പ്രവർത്തകന് പതിനായിരം രൂപ വീതമെങ്കിലും ധനസഹായമായി ഉടനടി അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു. സാമ്പത്തിക സഹായം എത്തിക്കുകയും ഇൻഷുറൻസ് ഏർപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം മറ്റ് മാസ്ക് ,സാനിറ്ററൈസ് തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും സൗജന്യമായി പ്രവർത്തകർക്കായി നൽകണമെന്നും ആവശ്യപ്പെട്ടു. […]
