സെല്‍ഫിയെടുത്ത് സമ്പാദിച്ചത് 30 ലക്ഷം രൂപ; യുവാവിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി സല്മാന് ഖാന്
ഓറി എന്ന ഓര്ഹാന് അവത്രമണിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി ബോളീവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. തന് സെല്‍ഫിക്ക് പോസ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഓറി. സല്മാന് ഖാന് അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകള്‍ എന്നെ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും അവരുടെ കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ ചിത്രങ്ങളിലൂടെ ഒറ്റ രാത്രികൊണ്ട് ഞാന്‍ 20-30 ലക്ഷം രൂപ സമ്പാദിക്കും’ ഓറി പറഞ്ഞു. നിങ്ങളുടെ കുടെ ആളുകള്‍ സെല്‍ഫിയെടുക്കുന്നതിന് […]