കേരളപ്പിറവി ദിനത്തിൽ അമ്മമാർ സ്വയം തൊഴിലിലേക്ക്
അക്കാദമിക മികവിനൊപ്പം തൊഴിൽ സാക്ഷരതയും ഉന്നം വെച്ച് മടവൂർ എ.യു.പി സ്കൂൾ നടത്തുന്ന തനതു പ്രവർത്തനമായ ‘അമ്മയ്ക്കൊരു തൊഴിൽ ‘ പദ്ധതി പൂർണതയിലേക്ക്. തെരഞ്ഞെടുത്ത 50 അമ്മമാരെ തൊഴിൽ പരിശീലിപ്പിച്ചു സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങും. ചുരിദാർ, കുട, ഡിറ്റർജന്റ്, സോപ്പ്, പേപ്പർ ക്രാഫ്റ്റ്, പെയിന്റിംഗ്, ഐ.ടി എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. അമ്മമാർ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും പരിശീലനം നേടിയ അമ്മമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ […]
