കോവിഡ് അമ്മയെ കൊണ്ട് പോയി; ഓക്സിജൻ ഓട്ടോയുമായി സീത രോഗികളെ കാത്തിരിക്കുന്നു
കോവിഡ് പലർക്കും പല രീതിയിലാണ് പരീക്ഷണങ്ങൾ നൽകിയിട്ടുള്ളത്. ചിലർ അതിൽ നിന്ന് പാഠമുൾക്കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും. കോവിഡിൽ അമ്മയെ നഷ്ടപ്പെട്ട സീത ദേവി വലിയ മാറ്റങ്ങളോടെയാണ് ജീവിതം പുനരാരംഭിച്ചത്. അമ്മക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനായി തെൻറ നീല ഓട്ടോറിക്ഷയിൽ ഓക്സിജൻ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത് അവരിരിക്കും. ചെന്നൈ രാജിവ് ഗാന്ധി ആശുപത്രിയിൽ മുറികിട്ടുന്നതുവരെ തെൻറ ഓട്ടോയിൽ രോഗികൾക്ക് അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് ഒന്നിനാണ് സീതക്ക് അമ്മ […]
