Kerala News

ഹോസ്റ്റൽ സെക്യൂരിറ്റിയായ കോഴിക്കോട് സ്വദേശിയെ തലയ്ക്കടിച്ചു കൊന്നു

കഞ്ചിക്കോട് ലേഡീസ് ഹോസ്റ്റൽ സെക്യൂരിറ്റിയായി പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി ജോണിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഹോസ്റ്റലിനകത്ത് കയറിയ ആളിനെ തടയുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കൊലപാതകി അയാളുടെ കയ്യിലുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അടി കൊണ്ട് നിലത്ത് വീണ സെക്യൂരിറ്റിയെ രണ്ടു മൂന്നു തവണ കൊലയാളി നിലത്തിട്ട് ശരീരഭാഗങ്ങളിൽ ആക്രമിച്ചു. സംഭവ സ്ഥലത്ത് നിന്ന് കൊലയാളി കടന്നു കളഞ്ഞു. മോഷടിക്കാനായി കൊലയാളി അകത്ത് കടന്നതെന്നാവാം എന്നാണ് ആദ്യ നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. […]

News

നിങ്ങളുടെ ആധാർ സുരക്ഷിതമാക്കാം

ആധാർ ഉടമകളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആധാർ നമ്പർ ലോക്കു ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള സംവിധാനം യുഐ‌ഡി‌എഐ അവതരിപ്പിച്ചിട്ടുണ്ട്. ആധാർ നമ്പർ ലോക്ക് ചെയ്ത ശേഷം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് പ്രാമാണീകരണം നടത്താൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ, പ്രാമാണീകരണം നടത്താൻ നിങ്ങളുടെ വെർച്വൽ ഐഡി ഉപയോഗിക്കാം. ഈ ആധാർ ലോക്ക് സവിശേഷത ഉപയോഗിച്ച്, നിങ്ങളുടെ ആധാർ നമ്പർ മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയും. നിങ്ങളുടെ ആധാർ ആധാർ ഓൺലൈനായോ എസ്എംഎസ് വഴിയോ ലോക്ക്, അൺലോക്ക് ചെയ്യാവുന്നതാണ്.

Kerala National

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്, വസ്ത്രധാരണത്തിന്‍റെ പേരില്‍ കോളേജിൽ സദാചാര ഗുണ്ടായിസം

  • 16th September 2019
  • 0 Comments

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന ഈ സദാചാര ഗുണ്ടായിസം സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം പുറംലോകത്തെ അറിയിച്ചത്. മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം […]

Kerala News

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ കാണുന്നു: മുഖ്യമന്ത്രി

  • 13th September 2019
  • 0 Comments

കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡ്രീം റൈഡേഴ്‌സ് കേരളയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന മഹാസന്ദേശ ബൈക്ക് റാലി കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമം നിയന്ത്രിക്കാന്‍ നിയമത്തിന്റെ വഴി മാത്രം പോരായെന്നും ബോധവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സമൂഹത്തിനും ഉത്തരവാദിത്വവും ബാധ്യതയും ഉണ്ടെന്നും മുഖ്യമന്ത്രി […]

error: Protected Content !!