പാര്‍ലമെന്റ് അതിക്രമക്കേസ്; അറസ്റ്റിലായ നാല് പ്രതികളുടെയും ഫോണ്‍ നശിപ്പിച്ചെന്ന് ലളിത് ത്സാ മൊഴി നല്‍കി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെയും ഫോണ്‍ നശിപ്പിച്ചെന്ന് ലളിത് ത്സാ മൊഴി നല്‍കി. ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നാലുകൂട്ടാളികള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതെന്നാണ് മൊഴി. രാജസ്ഥാനില്‍ വച്ചാണ് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചത്. സുഹൃത്തുക്കളായ മഹേഷ്, കൈലാഷ് എന്നിവരുടെ സഹായത്തോടെ ഫോണ്‍ നശിപ്പിച്ചെന്നാണ് ലളിത് ഝായുടെ മൊഴി. ഫോണ്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് ലളിത് ഝാ മൊഴിനല്‍കിയ മഹേഷ്, കൈലാഷ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരേയും പൊലീസ് ചോദ്യം […]
