സെക്രട്ടറിയേറ്റ് തീപിടുത്തം; ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ല; കേസ് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും; പി രാജീവ്
സെക്രട്ടറിയേറ്റിലെ നോർത്ത് സാൻവിച്ച് ബ്ലോക്കിലുണ്ടായ തീപിടുത്തം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്.ഓഫിസിലുള്ളത് ഇ ഫയലുകൾ ആയതിനാൽ അവയൊന്നും നഷ്ടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഇന്ന് രാവിലെയായിരുന്നു സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത്. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിംഗും മാത്രമാണ് കത്തി നശിച്ചത്. പൊലീസ് സംഘവും സംഭവ […]
