News

സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറിയല്ലെങ്കില്‍ എന്തിനാണ് അന്വേഷണം നടത്തുന്നത്; കെ. സുരേന്ദ്രന്‍

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മ​ന്ത്രി വാ​ളെ​ടു​ക്കു​ക​യാ​ണ്. അ​ട്ടി​മ​റി​യ​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു. എ​ങ്ങ​നെ​യാ​ണ് ഒ​രു മ​ന്ത്രി സ്വ​ഭാ​വി​ക​മാ​യി തീ ​ക​ത്തി​യ​താ​ണെ​ന്ന് പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വൈ​ദഗ്ദ്യം ഉ​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​തി​ലെ സ​ത്യം പു​റ​ത്തു​വ​രാ​ന്‍ ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​ത് സ്വ​ഭാ​വി​ക​മാ​യ തീ​പി​ടി​ത്ത​മാ​യി മാ​റു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

error: Protected Content !!