വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർ തങ്ങളുടെ വീടുകളിലെ മാലിന്യം ഓഫീസിലെ ബക്കറ്റിൽ തള്ളുന്ന സംഭവത്തിൽ നടപടി. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു വിലക്കി ഹൗസ് കീപ്പിങ് സെൽ സർക്കുലർ ഇറക്കി. നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സെക്രട്ടറിയേറ്റ് ശുചീകരിക്കുന്നതിൻ്റെ ഭാഗമായാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ സർക്കുലർ പുറപ്പെടുവിച്ചത്. വീട്ടിലെ മാലിന്യം ജീവനക്കാർ സെക്രട്ടറിയേറ്റിൽ കൊണ്ടുതള്ളുന്നത് പതിവായതോടെയാണ് നടപടി. സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലെ മാലിന്യം തരംതിരിച്ചപ്പോൾ […]