News

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ്

  • 28th September 2020
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് .ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.ഇതില്‍ ഐസക്കും ജയരാജനും രോഗമുക്തരായി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മന്ത്രി സുനില്‍കുമാര്‍ ചികിത്സയിലാണ്‌.

National

കേന്ദ്ര പ്രതിരോധ സെക്രട്ടറിയ്ക്ക് കോവിഡ്

ന്യുഡൽഹി: രാജ്യത്തെ കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഉദ്യോഗസ്ഥൻ. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതേ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരിൽ 35 പേരെ നിരീക്ഷണത്തിൽ അയച്ചു. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയം തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനകള്‍ വന്നിട്ടില്ല.

error: Protected Content !!