Kerala News

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തം. ഇന്ന് പുലർച്ചയോടെ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീ പിടുത്തമുണ്ടായത്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല.പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Kerala News

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

  • 16th July 2022
  • 0 Comments

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു.ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തും ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കി.അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേതൃത്വത്തിൽ നടത്തും.സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് ശ്രമകരമായ സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ […]

Kerala News

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍

  • 2nd August 2021
  • 0 Comments

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലെ പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, അധ്യാപകര്‍, വനിതാ കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ റാങ്ക് ഹോള്‍ഡേഴ്‌സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് […]

Kerala News

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

  • 18th June 2021
  • 0 Comments

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Kerala News

10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം

  • 15th February 2021
  • 0 Comments

സെക്രട്ടേറിയറ്റിൽ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം. 10 വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സമരം ഒത്തുതീപ്പാക്കാനുളള യാതൊരു ചര്‍ച്ചയും യോഗത്തില്‍ നടന്നില്ല. എന്നാല്‍ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി […]

Kerala News

നിയമന വിവാദം;സെക്രട്ടേറിയേറ്റ് മതിൽ ചാടി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

  • 10th February 2021
  • 0 Comments

നിയമന വിവാദത്തില്‍ പ്രതിഷേധം കനക്കുന്നു.പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.വനിതകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചാടിക്കറിയത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി . അകത്ത് കടന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മറ്റുപ്രവര്‍ത്തകര്‍ […]

Kerala News

കൊവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ നിയന്ത്രണം കടുപ്പിച്ചു

  • 8th February 2021
  • 0 Comments

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിൽ കര്‍ശന നിയന്ത്രണം. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതോടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലുണ്ടായതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും, ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്,. 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാൽ മതിയെന്നാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം. മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ധനവകുപ്പിലാണ് ആദ്യം കൊവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് […]

പി.എസ്.സി. നിയമനം; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

  • 6th February 2021
  • 0 Comments

പി.എസ്.സി. നിയമനം, കരാര്‍ ജീനവക്കാരെ സ്ഥിരപ്പെടുത്തല്‍ പ്രതിഷേധിച്ച് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ ഗേറ്റിനു മുന്നില്‍തന്നെ തുടര്‍ന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റി അകത്തു കയറാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. മുദ്രാവാക്യം വിളി […]

Kerala News

സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റില്‍ പച്ചക്കറി വിളവെടുപ്പ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് ഗാര്‍ഡനില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഹരിതകേരളം പദ്ധതിയുടെ വിജയകരമായ തുടര്‍ച്ചയാണ് സുഭിക്ഷകേരളം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറിയുടെ നൂറ് ശതമാനവും ഇവിടെത്തന്നെ കൃഷി ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. സുഭിക്ഷ കേരളത്തിലൂടെ 29000 ഹെക്ടറോളം തരിശുഭൂമി കൃഷിയോഗ്യമാക്കാനായതായും മന്ത്രി വ്യക്തമാക്കി. തക്കാളി, വഴുതന, മുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. ഇതിനു […]

error: Protected Content !!