News Sports

ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​; ഇന്ന്​ നടക്കാനിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു

  • 27th July 2021
  • 0 Comments

ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ക്രുനാൽ പാണ്ഡ്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.​ക്രുനാലിന്​ കോവിഡ്​ ബാധിച്ചതോടെ മറ്റു താരങ്ങളും നിരീക്ഷണത്തിലായിട്ടുണ്ട്​. എട്ട്​ താരങ്ങൾക്ക്​ ക്രുനാലുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതാണ്​ വിവരം. ഇതോടെ ഇന്ന്​ നടക്കാനിരുന്ന രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു. മത്സരം നാളെ നടത്തുമെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യ ട്വന്‍റി 20യിൽ കളത്തിലിറങ്ങിയ ക്രുനാൽ ഒരു വിക്കറ്റ്​ വീഴ്​ത്തിയിരുന്നു. മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 38 റൺസിന്​ തകർത്തിരുന്നു. മൂന്നാം ട്വന്‍റി 20 മത്സരങ്ങളാണ്​ പരമ്പരയിലുള്ളത്​.

News Sports

രണ്ടാം ടി20യിലും ഓസീസിനെ തകര്‍ത്തെറിഞ്ഞ് വിന്‍ഡീസ്

  • 11th July 2021
  • 0 Comments

രണ്ടാം ടി20യിലും ഓസീസിനെ തകര്‍ത്തെറിഞ്ഞ് വിന്‍ഡീസ് ആധിപത്യം. 56 റൺസിനാണ് സന്ദര്‍ശകരെ വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്.197 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 140 റൺസെടുക്കുന്നതിനിടെ 10 വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. ആദ്യ മത്സരത്തില്‍ 18 റണ്‍സിന് വിജയിച്ച വിന്‍ഡീസ് ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 2-0നു മുന്നിലെത്തി നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണര്‍ ആന്ദ്രേ ഫ്ലെച്ചറിനെ (9) നഷ്ടമായി. മികച്ച ഫോമില്‍ ബാറ്റ് വീശിക്കൊണ്ടിരുന്ന ലെൻഡൽ സിമ്മൻസ് (30) പവർപ്ലേയുടെ […]

error: Protected Content !!