സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷത്തിന് തുടക്കമായി
സെക്രട്ടേറിയറ്റ് സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരം-മുഖ്യമന്ത്രി പിണറായി വിജയൻഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് സെക്രട്ടേറിയറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 150-ാം വർഷത്തിൽ ജനക്ഷേമത്തിനും വികസനത്തിനുമായുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുത്തു മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ഗവ: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സാമൂഹ്യമാറ്റങ്ങൾക്ക് ചാലുകീറിയ തീരുമാനങ്ങൾ ഈ മന്ദിരത്തിലുണ്ടായി. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് നട്ടെല്ലുയർത്തി ശിരസ്സുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ ഒട്ടേറെ […]