ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ കടല്‍പ്പായല്‍ ഉത്പാദനം 34,000ടണ്‍; 2025ഓടെ പ്രതിവര്‍ഷം 11.42ലക്ഷം ടണ്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യം
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത് ഏകദേശം 34,000 ടണ്‍ കടല്‍പ്പായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പ്പായല്‍ കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24,167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉത്പാദനം സാധ്യമാണ്. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സി.എം.എഫ്.ആര്‍.ഐ.യില്‍ നടന്ന ദേശീയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിലെ കടല്‍പ്പായല്‍ ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണ്. […]
