മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍:ആശുപത്രികളില്‍ പനി ക്ലിനിക്കുകളും പ്രത്യേക വാര്‍ഡുകളും
മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രിയിലും പനിക്ലിനിക്കുകളും പ്രത്യേക നിരീക്ഷണ വാര്‍ഡും സജ്ജമാണ്. എല്ലാ പ്രധാന ആശുപത്രികളിലും ‘കഫ് കോര്‍ണര്‍’ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണവും ശ്രദ്ധയും ഉറപ്പ് […]