ഐ പി എൽ പതിനാലാം പോരിന് ഇന്ന് തുടക്കം
ഐപിഎൽ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.കളിക്കാരും മാച്ച് ഒഫീഷ്യൽസും ഉൾപ്പെടെ എല്ലാവരും ബയോബബ്ൾ സുരക്ഷാവലയത്തിലാവും. മുംബൈയിൽ കളിക്കാർക്കും ഗ്രൗണ്ട്സ്റ്റാഫിനും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. ഇന്ത്യ വേദിയാവുന്ന ട്വൻറി20 ലോകകപ്പിെൻറ വർഷമെന്ന നിലയിൽ കളിക്കാർക്കെല്ലാം ഗൗരവമേറിയതാണ് […]