സീൽഡ് കവർ ഇനി വേണ്ട; കേന്ദ്രസര്‍ക്കാരിന് താക്കീതുമായി സുപ്രിംകോടതി
സീൽഡ് കവർ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാറിന് താക്കീതുമായി സുപ്രീം കോടതി.വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. പെൻഷൻ നൽകുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം വ്യക്തമാകുന്നതിനായി സീൽ ചെയ്ത കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. അത് ഉറക്കെ വായിക്കുകയോ തിരികെ വാങ്ങുകയോ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു. കോടതിയില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിശദീകരിച്ചു. ഇവിടെ കോണ്‍ഫിഡന്‍ഷ്യലായ ഡോക്യുമെന്റ്‌സ് […]
