Kerala News

മുഖ്യമന്ത്രിയുടെ കേരള പര്യടന കൂടിക്കാഴ്ച്ച; ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും ഒഴിവാക്കി

  • 28th December 2020
  • 0 Comments

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത്് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പരസ്യമായ എതിര്‍പ്പുമായി സമസ്ത […]

Kerala

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു ബി ജെ പി പ്രവർത്തകർ കസ്റ്റഡിയിൽ

  • 9th September 2020
  • 0 Comments

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകർ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്നവരാണ് പിടിയിലായത് പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. കോളയാട് സ്വദേശിയുടേതാണ് കാര്‍.വാടകക്ക് എടുത്ത റിറ്റ്‌സ് കാറാണ് നമ്പൂതിരി കുന്നിലെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് […]

News

ഹര്‍ത്താല്‍ തുടരുന്നു; കോഴിക്കോട് കടകള്‍ അടപ്പിച്ചു

  • 17th December 2019
  • 0 Comments

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോഴിക്കോട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സുകള്‍ ഒടുന്നിലല്. കടകളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമമുണ്ടായി. കോഴിക്കോട് ആര്യഭവന്‍ ഹോട്ടലും സാഗര്ഡ ഹോട്ടലും തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചു. നൂറോളം പേര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് മാത്രമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനിലും നിന്നവരെ പോലീസ് സ്ഥലത്തെത്തിക്കുകയാണ്. വയനാട്ടിലും […]

Kerala

എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Kerala

വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് കോൺഗ്രസ്

തൃശ്ശൂർ : ചാവക്കാട് പുന്നയില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന സ്വദേശി നൗഷാദ് മരിച്ചു. ഇദ്ദേഹത്തോടൊപ്പം വെട്ടേറ്റ മറ്റ് പ്രവര്‍ത്തകരായ ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് പ്രതികരിച്ചു. ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഇന്നലെ രാത്രി വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ […]

error: Protected Content !!