Kerala News

വിദ്വേഷ മുദ്രാവാക്യ കേസ്:കുട്ടിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജുവാണ് അറിയിച്ചത്. കുട്ടി എറണാകുളം ജില്ലക്കാരന്‍ ആണ്. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ ജനമഹാസമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ വെച്ച നടന്ന റാലിക്കിടെയായിരുന്നു ഒരാളുടെ തോളിലിരുന്നു പ്രായപൂർത്തയാവാത്ത കൂട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. […]

Kerala News

ശ്രീനിവാസന്‍ വധക്കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ;ഫോണ്‍രേഖകള്‍ പരിശോധിക്കുന്നു നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

  • 18th April 2022
  • 0 Comments

പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ക്കൊലപാതകത്തിൽ സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ വിളി രേഖകൾ പരിശോധിച്ച് പ്രതികളെലേക്കെത്താനാണ് പൊലീസിന്റെ ശ്രമം. പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന് കൈമാറി.നിലവില്‍ നാല് പേരാണ് സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാനായി ഐ.ജി വിജയ് സാക്കറെ ഇന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയെ കാണും.നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിലാണ്.പാലക്കാട് ജില്ല […]

Kerala News

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ എന്ന് ബി.ജെ.പി;പൊലീസിനും വിമര്‍ശനം

  • 16th April 2022
  • 0 Comments

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍.പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായികൃഷ്ണകുമാര്‍ പറഞ്ഞു. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ സംഭവിച്ച സമാന വീഴ്ച ഇവിടെയും പൊലീസ് ആവര്‍ത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്ന സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ഇന്നലെ പ്രാദേശികമായി നടന്ന ഒരു സംഘര്‍ഷം ജില്ലയില്‍ തന്നെയാകെ വ്യാപിപ്പിക്കുന്ന ആസൂത്രിതമായ ശ്രമമാണ് എസ്.ഡി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും […]

Kerala News

സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്;പ്രതികൾ രക്ഷപ്പെടാൻ ഉപയോ​ഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

  • 16th April 2022
  • 0 Comments

എലപ്പുള്ളിയില്‍ എസ്‍ഡിപിഐ പ്രവർത്തകൻ സുബൈറിനെ വെട്ടി കൊന്ന ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോ​ഗിച്ച രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കെഎൽ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നൽകിയ അലിയാർ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാർ. ഇത് ഉപയോ​ഗിക്കുന്നത് അലിയാർ ആണ്. […]

Kerala News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം

  • 4th January 2022
  • 0 Comments

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്നും ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നും ഇന്റലിജൻസ് നിർദേശം . ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്‌നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശമുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ […]

Kerala News

അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണ;ഈരാറ്റുപേട്ട സിപിഎമ്മിൽ അച്ചടക്ക നടപടി;

  • 23rd December 2021
  • 0 Comments

ഈരാറ്റുപേട്ടയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി.നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച സംഭവത്തിലാണ് നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസായത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്.എസ്.ഡി.പി.ഐ പിന്തുണയില്ലാതെ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി എന്നാണ് വിലയിരുത്തല്‍. ഇത് എസ്.ഡി.പി.ഐ സിപിഎം കൂട്ടുകെട്ടിന്റെ സൂചനയാണ് എന്ന ആക്ഷേപവും നിലനിൽക്കുന്നു ഈ സാഹചര്യത്തിലാണ് […]

Kerala News

കെ എസ് ഷാനിന്റെ കൊലപാതകം;ഇടിച്ചിട്ടതെന്ന് കരുതുന്ന കാര്‍ കണിച്ചുകുളങ്ങരയിൽ കണ്ടെത്തി

  • 20th December 2021
  • 0 Comments

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇന്നലെ മുതല്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു.കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ […]

Kerala News

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

  • 20th December 2021
  • 0 Comments

എസ്.ഡി.പി.ഐ പ്രവർത്തകൻ അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനൽകിയതും പ്രസാദാണെന്ന് പൊലീസ് പറയുന്നു. കൊലയാളി സംഘത്തിൽ 10 പേരുണ്ടെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു.ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.ഇവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. […]

Kerala News

എസ്ഡിപിഐ റെയ്ഡ്;അബുദാബിയില്‍ ബാറും റസ്റ്ററന്റുമെന്ന് ഇഡി വെളിപ്പെടുത്തൽ

  • 12th December 2021
  • 0 Comments

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണം സംബന്ധിച്ച രേഖകൾ കണ്ടെത്തിയെന്ന് ഇ ഡി.ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ,മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്.നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയില്‍ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.റിയൽ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപമെന്ന് ഇ ഡി വ്യക്തമാക്കി. വിദേശത്തെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ […]

Local News

എസ്ഡിപിഐ നിയോജക മണ്ഡലം തിരഞ്ഞെടപ്പ് കൺവെൻഷൻ

  • 15th March 2021
  • 0 Comments

കേരളത്തിൽ ഇടത് – വലത് മുന്നണികൾ ആർഎസ്എസ് നോടൊപ്പം ജനങ്ങളെ ധ്രുവീകരിക്കാൻ പരസ്പരം മത്സരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. എസ്ഡിപിഐ കുന്നമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മറ്റി അംഗം പി.ടി അഹമ്മദ് തിരഞ്ഞെടുപ്പ് നയം വിശദീകരിച്ചു. നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ് സദസ്സിനെ അഭിസംബോധനം ചെയ്തു. നേതാക്കളായ ,ഷമീർ വെള്ളയിൽ, കബീർ കെ.കെ റഷീദ് പി.കാരന്തൂർ, അഹമ്മദ് മാസ്റ്റർ, റഷീദ് പി.പി, […]

error: Protected Content !!