പാലക്കാട് പിതാവിന്റെ മുന്നിൽ വെച്ച് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടി കൊന്നു
പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകനെ കാറുകളിലെത്തിയ അജ്ഞാത സംഘം വെട്ടി കൊന്നു. കുത്തിയതോട് സ്വദേശി സുബൈറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1: 30ന് ജുമാ നമസ്കാരം കഴിഞ്ഞ് ബൈക്കിൽ പിതാവിനോടൊത്ത് മടങ്ങുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ അജ്ഞാത സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. പുറകിലിരുന്ന പിതാവ് ദൂരേക്ക് തെറിച്ചു വീണു. ഇതിനിടെ സുബൈറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസബ പോലീസ് […]
