ആൺകുട്ടികളിൽ ലൈംഗിക ഉത്തേജനമുണ്ടാക്കും ,പോണിടെയിലിന് ജപ്പാനിലെ സ്കൂളുകളിൽ നിയന്ത്രണം
പെൺകുട്ടികളെ പോണിടെയിൽ രീതിയിൽ മുടി കെട്ടിവയ്ക്കുന്നതിൽ നിന്ന് വിലക്കി ജപ്പാനിലെ സ്‌കൂളുകൾ. ആ രീതിയിൽ മുടി കെട്ടുന്നത് പെൺകുട്ടികളുടെ കഴുത്ത് തുറന്നുകാട്ടുമെന്നും, ഇത് ആൺകുട്ടികളിൽ ലൈംഗിക ഉത്തേജനമുണ്ടാക്കും എന്നുമുള്ള വിചിത്രമായ കണ്ടെത്തലിന് ശേഷമാണ് നടപടി. പെൺകുട്ടികൾ പോണിടെയിൽ കേട്ടരുതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ തന്നോട് പറഞ്ഞതായി മുൻ മിഡിൽ സ്കൂൾ അധ്യാപികയായ മോട്ടോക്കി സുഗിയാമ വൈസിനോട് പറഞ്ഞു. “ആൺകുട്ടികൾ പെൺകുട്ടികളെ നോക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. വെള്ള അടിവസ്ത്രം മാത്രം ധരിക്കാൻ നിർദേശിക്കുന്നതുപോലുള്ള ഒരു നിയമാണ് ഇതും. ഞാൻ എല്ലായ്പ്പോഴും […]
